ഒട്ടാവ: ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കെതിരായ രഹസ്യാന്വേഷണ വിവരങ്ങളും തന്ത്രപ്രധാനമായ വിവരങ്ങളും വാഷിംഗ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കിയെന്ന് തുറന്നു സമ്മതിച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍.
റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) രഹസ്യാന്വേഷണ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് മുമ്പാണ് ഈ വിവരങ്ങള്‍ അമേരിക്കന്‍ പത്രത്തിന് ചോര്‍ത്തി നല്‍കിയത്.
ചോര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ അനുമതി ഉണ്ടായിരുന്നില്ലെന്ന് ട്രൂഡോയുടെ ദേശീയ സുരക്ഷ- രഹസ്യാന്വേഷണ ഉപദേശകയായ നതാലി ഡ്രൂയിന്‍ പാര്‍ലമെന്ററി പാനലിനോട് പറഞ്ഞു. തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തുന്നത് ആശയവിനിമയ തന്ത്രത്തിന്റെ ഭാഗമാണെന്ന് അവര്‍ പറഞ്ഞു
ഒട്ടാവ ഇന്ത്യയുടെ ഹൈക്കമ്മീഷണറെയും മറ്റ് ചില നയതന്ത്രജ്ഞരെയും കൊലപാതകത്തില്‍ പങ്കാളികളെന്ന് ആരോപിച്ചതിന് പിന്നാലെ ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയിരുന്നു.