കാനഡയിലെ ഒന്റാറിയോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ഗുറാസിസ് സിങ്ങിന്റെ മരണത്തില്‍ കോളേജ് അനുശോചനം രേഖപ്പെടുത്തി.

New Update
canada

സര്‍നിയ: കാനഡയിലെ ഒന്റാറിയോയില്‍ 22 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ റൂംമേറ്റ് കുത്തിക്കൊലപ്പെടുത്തി. ലാംബ്ടണ്‍ കോളേജിലെ ഒന്നാം വര്‍ഷ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ ഗുറാസിസ് സിങ്ങാണ് കൊല്ലപ്പെട്ടത്. 36 കാരനായ ക്രോസ്ലി ഹണ്ടര്‍ എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. സര്‍നിയയിലെ ക്യൂന്‍ സ്ട്രീറ്റിലാണ് സംഭവം നടന്നത്. 

Advertisment

അടുക്കളയില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് പിന്നീട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കത്തി ഉപയോഗിച്ച് റൂംമേറ്റ് ഗുറാസിസ് സിങ്ങിനെ ഒന്നിലധികം തവണ കുത്തിയെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗുറാസിസ് സിങ്ങിന്റെ മൃതദേഹം കണ്ടെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കാരണമന്വേഷിച്ച് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കുന്നു. കൊലയ്ക്ക് പിന്നില്‍ വംശീയമപരമായ കാര്യങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സര്‍നിയ പൊലീസ് അറിയിച്ചു. 

ഗുറാസിസ് സിങ്ങിന്റെ മരണത്തില്‍ കോളേജ് അനുശോചനം രേഖപ്പെടുത്തി. ഗുറാസിസിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Advertisment