പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും.സംഘർഷം അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങളുടെ പട്ടിണിയും ദുരിതവുമകറ്റാനും ദ്വിരാഷ്ട്ര പരിഹാരമാണ് ഉത്തമം: ആസ്‌ത്രേലിയ

കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

New Update
1001163782

കാൻബറ: ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആസ്‌ത്രേലിയയും.

Advertisment

 സെപ്തംബറിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് പറഞ്ഞു.

കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സംഘർഷം അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങളുടെ പട്ടിണിയും ദുരിതവുമകറ്റാനും ദ്വിരാഷ്ട്ര പരിഹാരമാണ് ഉത്തമമെന്നും ആന്‍റണി ആൽബനീസ് പറഞ്ഞു.

ഗസ്സയിലെ ക്രൂരതക്കെതിരെ പ്രതികരിക്കണമെന്നും പലസ്തീനെ അംഗീകരിക്കണമെന്നും ആസ്‌ത്രേലിയൻ മന്ത്രിസഭാംഗങ്ങളും മറ്റ് ഉന്നതരും ആവശ്യപ്പെട്ടിരുന്നു.

വിവിധ നഗരങ്ങളിൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങളും നടക്കുന്നുണ്ട്.

 ആസ്‌ത്രേലിയയുടെ തീരുമാനത്തെ വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്.

193 യുഎൻ അംഗരാഷ്ട്രങ്ങളിൽ 150 രാജ്യങ്ങൾ ഇതിനകം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്.

യുഎസും മിക്കവാറും പാശ്ചാത്യ രാജ്യങ്ങളുമാണ് അംഗീകരിക്കാത്തത്. 

അടുത്തിടെ ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ സെപ്തംബറിൽ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Advertisment