/sathyam/media/media_files/2025/08/18/untitledvot-2025-08-18-11-59-31.jpg)
വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ അമേരിക്ക ദിനംപ്രതി നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ തന്നെ ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു .
'ഇരുപക്ഷവും പരസ്പരം വെടിവയ്ക്കുന്നത് നിര്‍ത്താന്‍ സമ്മതിച്ചാല്‍ മാത്രമേ വെടിനിര്‍ത്തല്‍ സാധ്യമാകൂ. ഉക്രെയ്‌നില്‍ റഷ്യ ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല. വെടിനിര്‍ത്തലിന്റെ ഒരു സങ്കീര്‍ണത അത് നിലനിര്‍ത്തേണ്ടതുണ്ട് എന്നതാണ്, അത് വളരെ ബുദ്ധിമുട്ടാണ്.
പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ എന്താണ് സംഭവിക്കുന്നതെന്നും കംബോഡിയയ്ക്കും തായ്ലന്‍ഡിനും ഇടയില്‍ എന്താണ് സംഭവിക്കുന്നതെന്നും ഞങ്ങള്‍ എല്ലാ ദിവസവും നിരീക്ഷിക്കുന്നു,' റൂബിയോ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
'യുക്രെയ്‌നില്‍ മൂന്നര വര്‍ഷത്തെ യുദ്ധത്തിനുശേഷം, പ്രത്യേകിച്ച് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത് പോലെ, വെടിനിര്‍ത്തല്‍ വളരെ വേഗത്തില്‍ ലംഘിക്കപ്പെടാം. ഇപ്പോഴോ ഭാവിയിലോ ഒരു യുദ്ധത്തിനും ഇടയാക്കാത്ത ഒരു സമാധാന കരാറാണ് ഞങ്ങളുടെ ലക്ഷ്യം,' അദ്ദേഹം പറഞ്ഞു.