ലെബനോൻ: മലങ്കര സുറിയാനി സഭ കാതോലിക സ്ഥാനോരോഹണ ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധികൾ പങ്കെടുത്തു. മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ നയിച്ച സംഘത്തിൽ, മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണത്താനം, ബെന്നി ബെഹനാൻ എം പി എന്നിവർ ഉണ്ടായിരുന്നു.
/sathyam/media/media_files/2025/03/26/nmhbrn0ZyI98hb0bZkRS.jpg)
ലെബനോൻലെ ബെയ്റൂട്ട്ന് അടുത്തുള്ള അച്ചാനെ സെന്റ് മേരിസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വാഴിച്ചു.
യാക്കോബായ സുറിയാനി സഭയുടെ ഉന്നതസ്‌ഥാനത്തേക്കുയർത്തപ്പെട്ട അദ്ദേഹം, ഇനി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ എന്ന നാമധേയത്തിൽ അറിയപ്പെടും.
/sathyam/media/media_files/2025/03/26/iBXhB0uNfSfPFSZd18M2.jpg)
സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, എം എൽ എ മാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി, ജോബ് മൈക്കൽ,ഇ ടി ടൈസൺ മാസ്റ്റർ, പി വി ശ്രീനിജൻ എന്നിവരും പങ്കെടുത്തു.