/sathyam/media/media_files/2025/09/11/charles-kirck-2025-09-11-19-14-55.jpg)
ന്യൂയോർക്ക് : യാഥാസ്ഥിതിക പ്രവർത്തകനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തുമായ ചാർളി കിർക്ക് യൂട്ടായിൽ കൊല്ലപ്പെട്ട സംഭവം ലോകശ്രദ്ധയാകർഷിച്ചതോടെ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ നിലപാടാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ആഗോള രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലേക്കും പാകിസ്ഥാന്റെ മൗനാനുവാദത്തോടെ തീവ്രവാദികളുടെ ക്രൂരമായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് മറുപടി നൽകിയ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പരാമർശങ്ങളിലേക്കും ലോകശ്രദ്ധ തിരിഞ്ഞു.
മെയ് 8 ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത തന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, ഇത് നമ്മുടെ യുദ്ധമല്ല" എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഒഴിവാക്കാൻ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, പാകിസ്ഥാനെ കപട രാജ്യമെന്ന് വിശേഷിപ്പിക്കുകയും ഒസാമ ബിൻ ലാദന് അഭയം നൽകിയതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇസ്ലാമിക ഭീകരതയ്ക്കുള്ള ഇന്ത്യയുടെ പ്രതികാരമായിട്ടാണ് ഓപ്പറേഷൻ സിന്ദൂറിനെ അദ്ദേഹം വിശേഷിപ്പിച്ചത്.