വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് മഹത്വം, പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി മോഹൻലാൽ

നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിലല്ല, മറിച്ച്‌ പരാജയപ്പെടുമ്പോഴെല്ലാം ഉയരത്തെഴുന്നേൽക്കുന്നതാണ്.

New Update
pragg.jpg

അന്താരാഷ്‌ട്ര ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസനോട് പൊരുതി തോറ്റ് രണ്ടാം സ്ഥാനം സ്വന്തമാക്കിയ പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി നടൻ മോഹൻലാൽ. വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വമെന്നു മോഹൻലാൽ പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment

'നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിലല്ല, മറിച്ച്‌ പരാജയപ്പെടുമ്പോഴെല്ലാം ഉയരത്തെഴുന്നേൽക്കുന്നതാണ്. രാജ്യമെന്ന നിലയിൽ പ്രജ്ഞാനന്ദ അഭിമാനമുയർത്തിയെന്നും ഞെട്ടിക്കുകയും ചെയ്തു. ഇനി വരുന്ന അന്താരാഷ്ടര ചെസ് ലോകകപ്പിൽ വിജയിത്തിലേക്കാണ്' -അദ്ദേഹം കുറിച്ചു.

ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമ നിലയിൽ കലാശിച്ചതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. ടൈ ബ്രേക്കിൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡാണ് നടന്നത്.

ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ കറുത്ത കരുക്കളുമായാണ് കാൾസൻ കളിച്ചത്. തന്ത്രപരമായ നീക്കത്തോടെ അദ്ദേഹം ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കൂടുതൽ സമ്മർദ്ദത്തിലായി. അതുകൊണ്ടു തന്നെ പ്രതിരോധത്തിലൂന്നിയാണ് പ്രഗ്നനന്ദ കളിച്ചത്. ഗെയിം സമനിലയിലായതോടെ കാൾസൻ വിജയം സ്വന്തമാക്കുകയായിരുന്നു. ടൈബ്രേക്കറിൽ ഒന്നര പോയിൻറ് നേടിയാണ് കാൾസൻ ചെസിൽ ആദ്യ ലോകകപ്പ് കിരീടം നേടുന്നത്.

ആദ്യ രണ്ട് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ സമനിലയിൽ തളക്കാൻ പ്രഗ്നാനന്ദക്ക് കഴിഞ്ഞിരുന്നു. രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനില അംഗീകരിക്കുകയായിരുന്നു. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്നയാളാണ് പ്രഗ്നാനന്ദ. ലോകകപ്പിൽ ഇതാദ്യമായാണ് പ്രഗ്നാനന്ദയും കാൾസനും നേർക്കുനേർ വന്നത്. ചെസിൽ അഞ്ച് തവണ ലോകചാംപ്യനായ താരമാണ് മാഗ്നസ് കാൾസൻ. 

pragnanda
Advertisment