താഴ്‌വാനെ വളഞ്ഞ് ചൈന; ഒരു ലക്ഷത്തിലധികം വിദേശ സഞ്ചാരിക ളുടെ യാത്ര തടസ്സപ്പെട്ടു

New Update
C

തായ്വാനു ചുറ്റും വമ്പൻ യുദ്ധ പരിശീലനം ആരംഭിച്ച് ചൈന. ഇത് തായ്വാൻ കടലിടുക്കിലെ സംഘർഷങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചു. "ജസ്റ്റിസ് മിഷൻ 2025" എന്ന് വിളിക്കപ്പെടുന്ന ഈ അഭ്യാസങ്ങൾ തിങ്കളാഴ്ച ആരംഭിച്ച് ചൊവ്വാഴ്ച വരെ തുടരും. ഇതിൽ സൈനികർ, യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, പീരങ്കി യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

Advertisment

തായ‌്വാൻ കടലിടുക്കിൽ ചൈന നടത്തിവരുന്ന വൻകിട സൈനികാഭ്യാസം അന്താരാഷ്ട്ര യാത്രാമേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ അഭ്യാസം കാരണം ഏകദേശം ഒരു ലക്ഷത്തിലധികം വിദേശ സഞ്ചാരികളുടെ യാത്ര തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ചൈനീസ് സൈന്യം തായ‌്വാന് ചുറ്റും ഏഴ് താൽക്കാലിക "അപകട മേഖലകൾ" പ്രഖ്യാപിച്ചതാണ് യാത്രാ തടസ്സത്തിന് പ്രധാന കാരണം.

ഏകദേശം 850-ഓളം അന്താരാഷ്ട്ര വിമാനങ്ങളെ ഈ സാഹചര്യം ബാധിച്ചു. വിമാനങ്ങൾ ഈ അപകട മേഖലകൾ ഒഴിവാക്കി വഴിതിരിച്ചു വിടേണ്ടി വന്നതിനാൽ വലിയ തോതിലുള്ള കാലതാമസവും റദ്ദാക്കലുകളും ഉണ്ടായി.

തായ്വാനിലെ പ്രധാന തുറമുഖങ്ങളായ കീലംഗ് (കീലുങ്), കായോസിയുങ് (കാഹസീങ്) എന്നിവയെ ലക്ഷ്യമിട്ടുള്ള ഉപരോധ പരിശീലനമാണ് ചൈന നടത്തുന്നത്. ഇത് കടൽ വഴിയുള്ള ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

തായ്വാനിലെ ദ്വീപുകളിലേക്കുള്ള 80-ലധികം ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയത് ആറായിരത്തോളം പ്രാദേശിക യാത്രക്കാരെ ബാധിച്ചു.

Advertisment