പാക്കിസ്ഥാന്റെ 'തള്ളുകള്‍' ചൈനയ്ക്കുവേണ്ടിയോ? പാക്ക് അവകാശവാദങ്ങള്‍ ഇന്ത്യ പൊളിച്ചടുക്കിയതോടെ തകര്‍ന്നടിഞ്ഞു ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികള്‍. ഹാങ്‌സെങ് ചൈന എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫെന്‍സ് സൂചിക മൂന്നു ശതമാനം ഇടിവ് നേരിട്ടു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും ആയുധ വ്യാപാരം വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്ന ചൈനയ്ക്കു തിരിച്ചടി

author-image
സത്യം ഡെസ്ക്
New Update
pak china

കോട്ടയം: ഇന്ത്യാ - പാക്ക് സംഘര്‍ഷം തുടങ്ങിയതു മുതല്‍ പാക്കിസ്ഥാന്റെ സൈന്യവും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഈ വ്യാജ പ്രചാരണങ്ങളെല്ലാം ചൈനയ്ക്കു വേണ്ടി ആയിരുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Advertisment

പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ 81% ചൈന നല്‍കിയതാണ്. ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങള്‍ക്കു ചൈനീസ് നിര്‍മിത ഡ്രോണുകളും ജെറ്റുകളും മിസൈലുകളുമാണു പാകിസ്താന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്.


സംഘര്‍ഷം ആരംഭിച്ചതോടെ ഇന്ത്യയുടെ റാഫേല്‍ ഉള്‍പ്പടെ നിരവധി യുദ്ധ വിമാനങ്ങള്‍ പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മിത ഫൈറ്റര്‍ ജെറ്റുകള്‍ വെടിവെച്ചിട്ടു എന്നുള്ള 'തള്ളുകള്‍' പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. എന്തിന് ഇന്ത്യയുടെ 70% ഇലക്ട്രിസിറ്റി വിതരം പാക്കിസ്ഥന്റെ ഹാക്കര്‍മാര്‍ തകരാറിലാക്കി.

രാജസ്ഥാനിലെ ജയ്പൂര്‍ വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ സ്‌ഫോടനം നടത്തി, ഇന്ത്യയുടെ മിസൈല്‍ വിരുദ്ധ പ്രതിരോധ സംവിധാനമായ എസ്-400 തകര്‍ത്തു, ഹിമാലയന്‍ മേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മൂന്നു യുദ്ധവിമാനങ്ങള്‍ തകര്‍ന്നു, ഇന്ത്യന്‍ പോസ്റ്റ് പാകിസ്ഥാന്‍ സൈന്യം തകര്‍ത്തു എന്നിങ്ങനെ നീളുന്നു പാക്കിസ്ഥാന്റെ കുപ്രചാരണം. 


എന്നാല്‍, ഇതെല്ലാം കളവാണെന്ന് ഇന്ത്യ തെളിവു സഹിതം തെളിയിക്കുകയും പാക്കിസ്ഥാന്റെ ന്യൂക്ലിയര്‍ ഹെഡ്‌ക്കോര്‍ട്ടേഴ്‌സിന് അരികില്‍ വരെ ഇന്ത്യ കൃത്യതയോടെ മിസൈലുകള്‍ ഉപയോഗിച്ചു തകര്‍ത്തിരുന്നു.


ഇതിന്റെ വീഡിയോ കൂടി പറുത്തു വന്നതോടെ പാക്കിസ്ഥാന്റെ കുപ്രചാരണങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ പോയതോടെയാണു ചൈനയ്ക്കു തിരിച്ചടി ആരംഭിച്ചത്.


സംഘര്‍ഷ സമയത്ത് ചെറിയ മുന്നേറ്റ കാണിച്ച ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ കൂപ്പു കുത്തി തുടങ്ങി. ഹാങ്‌സെങ് ചൈന എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫെന്‍സ് സൂചിക മൂന്നു ശതമാനം ഇടിവ് നേരിട്ടു.


ജെ 10സി യുദ്ധ വിമാനങ്ങളുടെ നിര്‍മാതാക്കളായ എവിക് ചെങ്ദു, ഷുഷൗ ഹോങ്ഡ എന്നിവ യഥാക്രമം 8.6 ശതമാനം, 6.3 ശതമാനം തകര്‍ന്നു. ജെ 10 സി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചതായി പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഷുഷൈ ഹോങ്ഡ ഇലക്ട്രോണിക്‌സ് കോര്‍പ് ആണ് പി.എല്‍ -15 മിസൈലുകളുടെ നിര്‍മാതാക്കള്‍. പാക് സൈന്യം ഈ മിസൈലുകളും ഉപയോഗിച്ചിരുന്നു.


2020-24 കാലയളവില്‍ പാകിസ്താന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിറ്റതു ചൈനയാണെന്നാണു റിപ്പോര്‍ട്ടുകള്‍. മൊത്തം ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. നെതര്‍ലാന്‍ഡ് (5.5%), തുര്‍ക്കി (3.8%) എന്നിങ്ങനെയാണ് പാക്‌സിതാന്റെ ആയുധ കച്ചവടത്തിലെ വിഹിതം. 


ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ കൂട്ടായ്മയാണ് ഏവിയേഷന്‍ കോര്‍പറേഷന്‍ ഓഫ് ചൈന. നിരവധി രൂപകല്‍പന സ്ഥാപനങ്ങളും നിര്‍മാണശാലകളും ഈ സംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


 ഈജിപ്പത് ഉള്‍പ്പടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ലാറ്റിന്‍ ആമേരിക്കയിലേക്കും ആയുധ വ്യാപാരം വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്ന ചൈനയ്ക്കു തിരിച്ചടിയാണ് ഇപ്പോഴത്തെ സഹാചര്യം.