Advertisment

ശ​​​ത്രു​​​ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ്; ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പരീക്ഷണം വി​​​ജ​​​യ​​​ക​​​ര​​​മെന്ന് ചൈന, ആശങ്കയോടെ ലോകം

New Update
H

ബെ​​​യ്ജിം​​​ഗ്: അ​​​ണുവായു​​​ധ പോ​​​ർ​​​മു​​​ന വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്നു ചൈ​​​ന അ​​​റി​​​യി​​​ച്ചു. പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലേ​​​ക്കാ​​​ണ് മി​​​സൈ​​​ൽ തൊ​​​ടു​​​ത്ത​​​ത്. 1980നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു ചൈ​​​ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​​യി​​​ൽ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

Advertisment

ശ​​​ത്രു​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽകാ​​​നാ​​​ണു ചൈ​​​നയുടെ ശ്ര​​​മമെന്നാണ് വി​​​ല​​​യി​​​രു​​​ത്തു​​​ന്നത്. സാ​​​ധാ​​​ര​​​ണ ചൈ​​​ന​​​യ്ക്കു​​​ള്ളി​​​ൽ ത​​​ന്നെ​​​യാ​​​ണ് ഇ​​​ത്ത​​​രം മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കാ​​​റു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ പ​​​രീ​​​ക്ഷി​​​ച്ച​​​ത് ഏ​​​തു​ ത​​​രം മി​​​സൈ​​​ൽ ആ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യിട്ടി​​​ല്ല.

പ​​​രീ​​​ക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​യ​​​ൽരാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽകി​​​യ​​​താ​​​യി ചൈ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ജ​​​പ്പാ​​​ൻ അ​​​റി​​​യി​​​ച്ചു.

 

Advertisment