/sathyam/media/media_files/2025/11/22/g-2025-11-22-05-01-54.jpg)
ഒളിവിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ഗ്രൂപ്പുകൾക്കെതിരെ പിടിമുറുക്കിയ ചൈന അടുത്തിടെ ബെയ്ജിംഗ് സയോൺ ചർച്ചിന്റെ 18 നേതാക്കളെ അറസ്റ്റ് ചെയ്‌തതായി ചൈനഎയ്ഡ് എന്ന ക്രിസ്ത്യൻ അവകാശ സംഘടന അറിയിച്ചു.
ഒക്ടോബർ മുതൽ അവർ തടവിലാണ്. റജിസ്റ്റർ ചെയ്യാത്ത സഭകൾക്കെതിരെ രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട്.
നിയമവിരുദ്ധമായി ഇൻഫർമേഷൻ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നു എന്നതാണ് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരിലുള്ള ഒരു ആരോപണമെന്നു ചൈനഎയ്ഡ് പ്രസിഡന്റ് ബോബ് ഫുവിനെ ഉദ്ധരിച്ചു 'എപോക്ക് ടൈംസ്' പറഞ്ഞു. അതിനുള്ള പരമാവധി ശിക്ഷ മൂന്ന് വർഷം തടവാണ്.
നിയന്ത്രണത്തിനു വഴങ്ങാത്ത കമ്മ്യൂണിസ്റ്റ് പാർട്ടി ക്രിസ്ത്യൻ ഗ്രൂപ്പുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നു മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
ഷാങ്ങ്ഹായ്, ഷെജിയാങ്, ഷാൻഡോങ്, ഗുവാൻഡോങ്, ഗവാങ്സി, ഹെയ്നാൻ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പ്രമുഖ പാസ്റ്റർ മിന്ഗ്രി എസ്രാ ജിൻ ഉൾപ്പെടെ അൻപതോളം പേരെ അറസ്റ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us