ചൈനയുടെ സംയുക്ത സൈനികാഭ്യാസത്തിൽ അപലപിച്ച് തായ്‍വാൻ. സൈനികരെ വിന്യസിച്ച് ജാഗ്രത ശക്തമാക്കി തായ്‌വാനും

New Update
2761985-taiwan-condemns

തായ്‌പെയ്: തായ്‌വാനെ ചുറ്റി ചൈന നടത്തിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ കടുത്ത വിമർശനവുമായി തായ്‌വാൻ രംഗത്തെത്തി. അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിച്ച് അയൽരാജ്യങ്ങളെ സൈനികമായി ഭീഷണിപ്പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് തായ്‌വാൻ പ്രതികരിച്ചു.

Advertisment

തിങ്കളാഴ്ചയാണ് ചൈന തായ്‌വാന്റെ ചുറ്റുപാടുകളിൽ സൈനികാഭ്യാസം ആരംഭിച്ചത്. യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ഡ്രോണുകൾ, ദീർഘദൂര മിസൈലുകൾ എന്നിവ വിന്യസിച്ചു. 28 കപ്പലുകളും 89 യുദ്ധവിമാനങ്ങളും ഉൾപ്പെടുന്നതായിരുന്നു ചൈനയുടെ വിന്യാസം.

ഇതിനെ തുടർന്ന് തായ്‌വാനും സൈനികരെ വിന്യസിച്ച് ജാഗ്രത ശക്തമാക്കി. തായ്‌വാൻ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ശക്തികൾക്ക് മുന്നറിയിപ്പായാണ് അഭ്യാസമെന്നായിരുന്നു ചൈനയുടെ വിശദീകരണം.

Advertisment