/sathyam/media/media_files/2025/12/05/china-2025-12-05-23-01-36.jpg)
ബെ​യ്ജിം​ഗ്: ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ വി​മാ​ന​സ​ര്‍​വീ​സി​നു തു​ട​ക്ക​മി​ട്ട് ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ്.
ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക​സ​മ​യം പു​ല​ർ​ച്ചെ 2.19ന് 282 ​യാ​ത്ര​ക്കാ​രു​മാ​യി ചൈ​ന​യി​ലെ ഷാ​ങ്​ഹാ​യി​യി​ൽ​നി​ന്ന് ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്​ല​ൻ​ഡ് വ​ഴി അ​ർ​ജ​ന്‍റീ​ന ത​ല​സ്ഥാ​ന​മാ​യ ബു​വാ​നോ​സ് ആ​രി​സി​ലേ​ക്കാ​യി​രു​ന്നു എം​യു 745 വി​മാ​ന​ത്തി​ന്‍റെ ക​ന്നി​യാ​ത്ര.
19,681 കി​ലോ​മീ​റ്റ​ർ നീ​ണ്ട ഈ ​യാ​ത്ര ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​ൻ 29 മ​ണി​ക്കൂ​റെ​ടു​ത്തു. ഓ​ക്​ല​ൻ​ഡി​ൽ മാ​ത്ര​മാ​യി​രു​ന്നു സ്റ്റോ​പ്പ്.
ഷാ​ങ്​ഹാ​യ്-​ഓ​ക്​ല​ൻ​ഡ്- ബു​വാ​നോ​സ് ആ​രി​സ് സ​ർ​വീ​സ് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് എ​യ​ർ​ലൈ​ൻ​സ് ക​മ്പനി അ​റി​യി​ച്ച​ത്. തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഷാ​ങ്​ഹാ​യി​യി​ൽ​നി​ന്നു​ള്ള സ​ർ​വീ​സ്. ബു​വാ​നോ​സ് ആ​രി​സി​ൽ​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us