തായ്വാന്‍: തായ്വാന്‍ ദ്വീപിന് സമീപം ഒറ്റ ദിവസത്തെ റെക്കോര്‍ഡില്‍ 11 ചൈനീസ് ബലൂണുകള്‍ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അഞ്ച് ചൈനീസ് വിമാനങ്ങള്‍ക്കും ആറ് യുദ്ധക്കപ്പലുകള്‍ക്കും ഒപ്പം ബലൂണുകളും കണ്ടെത്തിയതായി മന്ത്രാലയം ദൈനംദിന റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2023 ഡിസംബര്‍ മുതല്‍ ബലൂണ്‍ കാഴ്ചകളെക്കുറിച്ചുള്ള ഡാറ്റ പതിവായി പുറത്തുവിടാന്‍ തുടങ്ങിയ മന്ത്രാലയം, ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ബലൂണുകളുടെ എണ്ണമാണിതെന്ന് പറഞ്ഞു. ബലൂണുകളുടെ വലിയ തോതിലുള്ളതും ആസൂത്രിതവും തീവ്രവുമായ വിന്യാസം വ്യോമയാന സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുമെന്ന് തായ് ഭരണകൂടം പറയുന്നു.
സ്വയംഭരണ പ്രദേശമായ തായ്വാന്‍ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് ചൈന വാദിക്കുകയും ദ്വീപിനെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ബലപ്രയോഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ചൈന സമുദ്ര പരിധിയിലേയ്ക്ക് ബലൂണുകളെ പറത്തിവിടുന്നത്.