പണം മുൻ‌കൂർ...5 മിനിറ്റ് ഗാഢമായി പുണരണം.. ചൈനീസ് യുവതികൾ യുവാക്കളെ ക്ഷണിക്കുന്നു

New Update
Chinese women invite young men

ബീജിങ്:  ചൈനയിൽ ഇപ്പോൾ ഇതൊരു വലിയ ട്രെൻഡാണ്. മാൻ മുംസ് (man-mums) എന്നാണ് ഇതറിയപ്പെടുന്നത്. ജോലിസ്ഥലത്തും ,പഠനത്തിലും ,വീടുകളിലും ഉണ്ടാകുന്ന മാനസിക സമ്മർദ്ദത്തിൽ നിന്നും അൽപ്പനേരം ആശ്വാസ ത്തിനും എല്ലാം തുറന്നുപറഞ്ഞ് മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും ചൈനീസ് വനിതകൾ തേടുന്ന വഴിയാണ്  മാൻ മുംസ്.

Advertisment

അതായത് ആപ്പ് വഴി പരിചയപ്പെടുന്ന പുരുഷനെ ഷോപ്പിംഗ് മാളിലോ, മെട്രോ ട്രെയിനിലോ ,കോഫീ ഷോപ്പി ലോ, പാർക്കിലോ വിളിച്ചുവരുത്തി അയാളുടെ അല്പനേരത്തെ ആലിംഗനത്തിൽ എല്ലാം മറന്ന് ആശ്വാസം കണ്ടെത്തുകയാണ് വനിതകൾ.

മാൻ മുംസ് (man-mums) എന്ന് പേരുള്ള ഈ ആലിംഗനാശ്വാസ രീതിക്കായുള്ള ആപ്പുകൾ ചൈനയിൽ വ്യാപകമാണ്. ആ പ്പുകൾ വഴിയാണ് യുവതികൾ പുരുഷന്മാരെ പരിചയപ്പെടുന്നതും അവരുടെ മാറിൽ തലചായ്ക്കാനായി ക്ഷണിക്കുന്നതും.

Chinese women invite young men 12

ഇത് വെറുതെയല്ല. പണം നൽകിയാണ് വനിതകൾ ഈ സേ വനം തേടുന്നത്.ഒരു യുവാവ് ഒരു യുവതിയെ 5 മിനിറ്റുനേരം മാറോടണവച്ചു കെട്ടിപ്പിടിച്ചാശ്ലേഷി ക്കുന്നതിന് 50 യുവാൻ അതായത് 600 ഇന്ത്യൻ രൂപയാണ് യുവാവിന് യുവതികൾ ഫീസായി നൽകപ്പെടുന്നത്.

ഈ സമയത്ത് യുവതികൾ തങ്ങൾ നേരിടുന്ന മാനസിക വി ഷമതകൾ, ജോലി , പഠനം, കുടുംബം സംബന്ധ മായതെല്ലാം യുവാവുമായി പങ്കിടാം. അയാളിൽനിന്നും സാന്ത്വനവും ഉപദേശങ്ങളും നേടുകയും ചെയ്യാം. പല യുവതികളും പറയുന്നത്മാൻ മുംസ് നുശേഷം തൻ്റെ മനസികവ്യഥയും ഡിപ്രെഷനുംവരെ (Emotional Relief and Professional Boundaries) മാറിക്കിട്ടി എന്നാണ്.

ഇതൊരു ശൈലിയായി മാറിയതിനാൽ ചൈനയിൽ യുവ തലമുറ നേരിടുന്ന പല സങ്കീർണ്ണമായ പ്രശ്നങ്ങൾ ക്കും പരിഹാരം ലഭിക്കുന്നു എന്നാണ് വിൺ (WION) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. കരുത്തരും നല്ല ബലവാന്മാരുമായ യുവാക്കളെയാണ് യുവതികൾ man-mums നായി തെരഞ്ഞെടുക്കുന്നത്.ദിവസവും ജിമ്മിൽ പോകുന്നവരാണ് ഇത്തരത്തിൽ പരിഗണിയ്ക്കപ്പെടുന്നത്. അവരുടെ ബലിഷ്ഠകരങ്ങൾ തങ്ങൾക്കു സുരക്ഷ യേകുന്നുവെന്നാണ് യുവതികളുടെ അഭിപ്രായം.

അടുത്തിടെ പ്രശസ്തയും സൗന്ദര്യവതിയുമായ ഒരു യുവതി man-mums നു താൽപ്പര്യം പ്രകടിപ്പിച്ചുകൊണ്ട് നൽകിയ പോസ്റ്റിൽ ആയിരക്കണക്കിന് യുവാക്കളാണ് സന്നദ്ധത പ്രകടി പ്പിച്ചുകൊണ്ട് മുന്നോട്ടുവന്നത്.

Chinese women invite young men 13


സ്‌കൂൾ, കോളേജ് തലം മുതൽ ജോലിചെയ്യുന്ന നിലയിൽ വരെയുള്ള ഒട്ടുമിക്ക സ്ത്രീകളും ജീവിതത്തിൽ ഒരുതവണ യെങ്കിലും man-mums ചെയ്തിട്ടുള്ള വരാണെന്നും അതോടെ അവരിൽ പലരുടെയും ജീവിതത്തിൽ കാതലായ മാറ്റമുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു..