ചിന്‍മോയ് കൃഷ്ണ ദാസിന് ബംഗ്ലാദേശ് കോടതി ജാമ്യം നിഷേധിച്ചു

ദേശീയ പതാകയ്ക്ക് മുകളില്‍ കാവി പതാക പാറിച്ചു എന്നായിരുന്നു കുറ്റം.

New Update
chinmay krishandas

ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ഹൈന്ദവ സന്യാസിയും സമ്മിലിത് സനാതന്‍ ജാഗരന്‍ ജോട്ടെയുടെ വക്താവുമായ ചിന്‍മോയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷ ബംഗ്ലാദേശ് കോടതി തള്ളി. 

Advertisment

ചാറ്റോഗ്രാം മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി 30 മിനിറ്റ് നീണ്ട വാദത്തിന് ശേഷമാണ് ജാമ്യം നിഷേധിച്ചത്. 


മുന്‍ ഇസ്‌കോണ്‍ നേതാവായ കൃഷ്ണ ദാസിനെ നവംബര്‍ 25ന് ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് അറസ്റ്റ് 

ദേശീയ പതാകയ്ക്ക് മുകളില്‍ കാവി പതാക പാറിച്ചു എന്നായിരുന്നു കുറ്റം.


തന്നെ കള്ളകേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രമേഹം, ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചിന്‍മോയ് കൃഷ്ണ ദാസ് ജാമ്യാപേക്ഷ നല്‍കിയത്. 


രാജ്യത്തിന്റെ പതാകയെ അനാദരിച്ചുവെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കൃഷ്ണ ദാസിനെ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് അയച്ചു.

രാജ്യദ്രോഹക്കുറ്റം

വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തിനെതിരായ ക്രൂരമായ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ഭരണം അവസാനിപ്പിക്കുകയും ബംഗ്ലാദേശ് പ്രക്ഷുബ്ധമാകുകയും ചെയ്തിരുന്നു. 


രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീന ആഗസ്റ്റ് 5 ന് രാജ്യം വിട്ടതിനെ തുടര്‍ന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തു.


Advertisment