'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു, രക്ഷിക്കാൻ ഞാൻ തയ്യാർ'; ഡോണൾഡ് ട്രംപ്

നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരായ പീഡനങ്ങൾക്ക് പിന്നിൽ തീവ്ര ഇസ്‌ലാമിസ്റ്റുകളാണെന്ന് ട്രംപ് ആരോപിച്ചു.

New Update
trump

വാഷിംഗ്ടൺ: ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നും രക്ഷിക്കാൻ താൻ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

Advertisment

നൈജീരിയയിലെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം. നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരായ പീഡനങ്ങൾക്ക് പിന്നിൽ തീവ്ര ഇസ്‌ലാമിസ്റ്റുകളാണെന്ന് ട്രംപ് ആരോപിച്ചു.

നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്.

 ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. തീവ്ര ഇസ്‌ലാമിസ്റ്റുകളാണ് ഇത്തരം കൂട്ടക്കൊലകൾക്ക് കാരണം.

 നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുകയാണ്.

നൈജീരിയയിൽ സംഭവിക്കുന്നതിന് സമാനമായി ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ട്രംപ് സോഷ്യൽ ട്രൂത്തിൽ കുറിച്ചു.

Advertisment