ബൊഗോട്ട: കൊളംബിയന്‍ സെനറ്ററും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ മിഗ്വല്‍ ഉറിബെ ടര്‍ബെയ്ക്ക് വെടിയേറ്റു. ശനിയാഴ്ചയാണ് സംഭവം . വെടിയേറ്റതിന് ശേഷം മിഗ്വേലിന്റെ അവസ്ഥ എങ്ങനെയുണ്ടെന്നതുസംബന്ധിച്ച് അധികൃതര്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.
39 കാരനായ മിഗുവേല്‍ മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറിബെ സ്ഥാപിച്ച പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗമാണ്. തങ്ങളുടെ എംപിക്കെതിരായ ആക്രമണത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയും അപലപിച്ചു.
'തലസ്ഥാനത്തുനിന്ന് അല്‍പ്പം അകലെയുള്ള ഫോണ്ടിബോണ്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച മിഗുവല്‍ എത്തിയപ്പോള്‍, ചില ആയുധധാരികള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു' എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ഒരു പ്രസ്താവന ഇറക്കി.
പാര്‍ട്ടി ഈ ആക്രമണത്തെ ഗൗരവമായി എടുത്തിട്ടുണ്ട്. പാര്‍ട്ടി ഉള്‍പ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനും മിഗുവലിന്റെ അവസ്ഥയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കൊളംബിയന്‍ പ്രസിഡന്റ് പ്രസ്താവന ഇറക്കുകയും ആക്രമണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
1991ല്‍ മിഗുവലിന്റെ അമ്മയും പത്രപ്രവര്‍ത്തകയുമായ ഡയാന ടര്‍ബെയെ പാബ്ലോ എസ്‌കോബാറിന്റെ മെഡെലിന്‍ കാര്‍ട്ടല്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സമയത്ത്, ഡയാനയെ രക്ഷിക്കാന്‍ ഒരു ശ്രമം നടന്നെങ്കിലും അവര്‍ കൊല്ലപ്പെട്ടു.