New Update
/sathyam/media/media_files/2026/03/04/img176-2026-03-04-18-01-37.png)
കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ യുഎസ് മുങ്ങിക്കപ്പൽ തകർത്തതായി റിപ്പോര്‍ട്ട്. ഇറാനിയൻ നാവിക യുദ്ധക്കപ്പലായ ഐറിസ് ദേന മുങ്ങി 101 പേരെ കാണാതായതായും 78 പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Advertisment
ഇതിൽ 32 പേരുടെ നില ഗുരുതരമാണ്.ഏഴ് പേർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ടെന്നും മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. അനിൽ ജാസിംഗെ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026 ലെ മിലാൻ ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റാണ് ഐറിസ് ദേന.
മുങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ കപ്പലിലെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us