ഇറാനിയൻ നാവിക സേന കപ്പൽ തകർത്തത് അമേരിക്ക തന്നെ. ഇറാനിയൻ കപ്പൽ മുക്കിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്തിന്റെ വെളിപ്പെടുത്തൽ. ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ അധികൃതർ. കപ്പലിലുള്ള മറ്റ് നാവികർക്കായി തിരച്ചിൽ തുടരുന്നു

രണ്ടാം ലോക യുദ്ധത്തിന് ശേഷം ഇത്തരത്തിൽ ആക്രമണം ആദ്യമാണെന്ന് പീറ്റ് ഹെഗ്‌സത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

New Update
ship

കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ നാവിക സേന കപ്പലിന് നേരെയുണ്ടായ ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക. ഇറാനിയൻ കപ്പൽ ടോർപ്പിഡോ ഉപയോഗിച്ചാണ് മുക്കിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് പറഞ്ഞു. 

Advertisment

ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അന്തർ വാഹിനിയിൽ നിന്ന് തൊടുത്ത ടോർപിഡോ ഉപയോഗിച്ച് ഇറാന്റെ ഐറിസ് ദേന എന്ന തദ്ദേശീയ നിർമിത യുദ്ധക്കപ്പൽ തകർത്തത്. 


കപ്പലിൽ 180 ഓളം നാവികരാണ് ഉണ്ടായിരുന്നത്. 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ അധികൃതർ വ്യക്തമാക്കി. 


ആക്രമിക്കപ്പെട്ട കപ്പലിലുള്ള മറ്റ് നാവികർക്കായി തിരച്ചിൽ തുടരുകയാണ്. ഏതാനും മൃതദേഹങ്ങൾ കണ്ടെടുത്തതായി ലങ്കൻ നാവിക സേന അധികൃതർ വ്യക്തമാക്കി. 

ഗാല്ലേയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര സമുദ്രാർത്തിയിൽ വെച്ചാണ് ഇറാനിയൻ കപ്പൽ ആക്രമിക്കപ്പെട്ടത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ഇത്തരത്തിൽ ആക്രമണം ആദ്യമാണെന്ന് പീറ്റ് ഹെഗ്‌സത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 


കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ 32ഓളം പേരെ ഗല്ലേയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ശ്രീലങ്കൻ വിദേശ കാര്യ മന്ത്രി വിജിത ഹെറത് അറിയിച്ചു.


ഇന്ത്യയിലെ വിശാഖ പട്ടണത്ത് നടന്ന അന്താരാഷ്ട്ര നാവിക പ്രദർശനത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണം. നിരീക്ഷണത്തിനും ആക്രമണത്തിനും ഉപയോഗിക്കാവുന്ന ഐറിസ് ദേന കപ്പലിൽ 1500 ടൺ കപ്പൽ വേധ മിസൈലുകൾ വഹിക്കാനുള്ള ശേഷിയുണ്ട്.

Advertisment