ന്യൂയോര്‍ക്ക്: പലസ്തീന്‍ അനുകൂല കാമ്പസ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ അപകടസാധ്യത ചൂണ്ടിക്കാട്ടി കൊളംബിയ യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ത്ഥി മഹ്‌മൂദ് ഖലീലിനെ യുഎസില്‍ നിന്ന് നാടുകടത്താന്‍ ലൂസിയാനയിലെ ഒരു ഇമിഗ്രേഷന്‍ ജഡ്ജി വിധിച്ചു.
ഖലീലിന്റെ സാന്നിധ്യം രാജ്യത്ത് ഗുരുതരമായ വിദേശനയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ബോധ്യപ്പെടുത്തുന്നതിനാവശ്യമായ തെളിവുകള്‍ യുഎസ് സര്‍ക്കാര്‍ നല്‍കിയതായി ഇമിഗ്രേഷന്‍ ജഡ്ജി ജാമി ഇ കോമന്‍സ് പ്രസ്താവിച്ചു.
മാര്‍ച്ച് 8 ന് ഖലീലിന്റെ യൂണിവേഴ്‌സിറ്റി ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ലോബിയില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
നിയമപരമായി യുഎസിലെ താമസക്കാരനായ 30 കാരനായ ഖലീലിനെ കസ്റ്റഡിയിലെടുത്ത് ലൂസിയാനയിലെ ജെനയിലുള്ള ഒരു ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു.