/sathyam/media/media_files/2026/03/08/untitled-2026-03-08-10-30-32.jpg)
ബെയ്റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ മിന്നല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ റൗഷെ ഡിസ്ട്രിക്റ്റിലെ ഒരു ഹോട്ടല്‍ മുറി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സിലെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍മാരെയാണ് തങ്ങള്‍ വധിച്ചതെന്ന് ഇസ്രായേല്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന തീരദേശ മേഖലയായ റൗഷെയിലെ ഒരു ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. ലബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലബനന്‍ മണ്ണ് ഇറാനിയന്‍ ഭീകരതയുടെ താവളമാക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. 'ഇറാനിയന്‍ ഭരണകൂടത്തിന്റെ കമാന്‍ഡര്‍മാര്‍ എവിടെയിരുന്ന് പ്രവര്‍ത്തിച്ചാലും അവരെ കണ്ടെത്തി ഇല്ലാതാക്കും,' എന്ന് സൈനിക പ്രസ്താവനയില്‍ പറയുന്നു.
ലബനന്‍ കേന്ദ്രീകരിച്ച് ഇറാന്‍ നടത്തുന്ന സൈനിക നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഖുദ്സ് ഫോഴ്സ് നേതൃത്വത്തെ തകര്‍ക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബെയ്റൂട്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us