നാസ: നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യുരിയോസിറ്റി ചൊവ്വയിൽ കണ്ടെത്തിയ പവിഴപ്പുറ്റിന്റെ ആകൃതിയിലുള്ള പാറയുടെ ചിത്രം പുറത്ത് വിട്ടു. ചൊവ്വയില്‍ നിന്ന് ‘പവിഴപ്പുറ്റ്’ പാറയുടെ ചിത്രം അയച്ചത്. ക്യുരിയോസിറ്റിയുടെ റിമോട്ട് മൈക്രോ ഇമേജറാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഈ ചിത്രമെടുത്തത്.
റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ടെലിസ്‌കോപ്പിക് ക്യാമറയാണിത്.
ഗെയ്ല്‍ ഗര്‍ത്തത്തിലാണ് ഇളം നിറത്തിലുള്ള ഈ പാറ കണ്ടെത്തിയിരിക്കുന്നതെന്ന് നാസ പറഞ്ഞു. ചിത്രത്തിൽ ഒരു ഇഞ്ച് വീതിയുള്ള പാറയ്ക്ക് പവിഴപ്പുറ്റുകളുടേതുപോലുള്ള ശാഖകള്‍ കാണാം.