വാഷിംഗ്ടണ്‍: കോവിഡ്-19 ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ഉയരുന്നു.
കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്ന് വിളിച്ച ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തിരിച്ചെത്തിയതിനു പിന്നാലെയാണ് വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നത്
ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും ലോകം അടച്ചുപൂട്ടാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളില്ല.
ചൈനയിലെ വുഹാനില്‍ വൈറസുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ലബോറട്ടറിയില്‍ നിന്നാണോ കൊറോണ വൈറസ് ചോര്‍ന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
2020 ജനുവരി 30 നാണ് ലോകാരോഗ്യ സംഘടന കോവിഡ്-19 നെ 'ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ' വിശേഷിപ്പിച്ചത്
2019 ന്റെ അവസാന പകുതിയില്‍ ചൈനയിലാണ് കോവിഡ്-19 ആദ്യമായി പ്രകടമായത്.
അവിടെ നിന്നാണ് അത് ലോകമെമ്പാടും വ്യാപിക്കുകയും ഏകദേശം എഴുപത് ദശലക്ഷം ആളുകളെ കൊല്ലുകയും ചെയ്തത്.