പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യ ഹ​സ്ത​വു​മാ​യി റ​ഷ്യ. ‌ഇ​ന്ത്യ​യി​ലേ​ക്ക് 95 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അറിയിച്ച് പുടിൻ

ഇ​ന്ത്യ​ൻ തീ​ര​ത്തി​ന​ടു​ത്തു​ള്ള ക​പ്പ​ലു​ക​ളി​ലാ​യി 95 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ലു​ണ്ടെ​ന്നും വ​രും ആ​ഴ്ച​ക​ളി​ൽ അ​ത് ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്നും റ​ഷ്യ അ​റി​യി​ച്ചു

New Update
Untitled

മോ​സ്കോ: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യ ഹ​സ്ത​വു​മാ​യി റ​ഷ്യ. ‌ഇ​ന്ത്യ​യി​ലേ​ക്ക് 95 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് റ​ഷ്യ അ​റി​യി​ച്ചു.

Advertisment

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങാ​ൻ ഇ​ന്ത്യ നി​ർ​ബ​ന്ധി​ത​രാ​യ​ത്. റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ എ​ത്തു​ന്ന​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ല​ഭ്യ​ത കു​റ​വ് പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.


ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ നാ​ലാ​ഴ്ച വ​രെ രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം സം​ഭ​ര​ണ​ശാ​ല​ക​ളി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ് രാ​ജ്യ​ത്തേ​ക്കു​ള്ള 40 ശ​ത​മാ​നം പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ​ത്തു​ന്ന​ത്.


ഇ​ന്ത്യ​ൻ തീ​ര​ത്തി​ന​ടു​ത്തു​ള്ള ക​പ്പ​ലു​ക​ളി​ലാ​യി 95 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ലു​ണ്ടെ​ന്നും വ​രും ആ​ഴ്ച​ക​ളി​ൽ അ​ത് ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്നും റ​ഷ്യ അ​റി​യി​ച്ചു.

ഖ​ത്ത​റി​ൽ നി​ന്നു​ള്ള എ​ൽ​എ​ൻ​ജി വി​ത​ര​ണം നി​ല​ച്ച സാ


​ഹ​ച​ര്യ​ത്തി​ൽ ഗ്യാ​സ് വി​ത​ര​ണ​ത്തി​ലും സ​ഹ​ക​രി​ക്കാ​ൻ റ​ഷ്യ ത​യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി.

Advertisment