സ്‌പൈനോട്ട് എന്ന ആന്‍ഡ്രോയിഡ് ബാങ്കിംഗ് ട്രോജനെ കണ്ടെത്തി സൈബര്‍ വിദഗ്ധര്‍

മാല്‍വെയര്‍ കൂടുതലും വ്യാജ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അപ്‌ഡേറ്റിനെന്ന വ്യാജേനയുള്ള ലിങ്ക് വഴിയാണ് ഇത് ഫോണുകളിലേക്ക് കടന്നു കൂടുന്നത്. സ്‌പൈനോട്ട് മറ്റ് ഭീഷണികളില്‍ നിന്ന് വ്യത്യസ്തമാണ്.

author-image
ടെക് ഡസ്ക്
New Update
gjtryert

സ്‌പൈനോട്ട് എന്ന ആന്‍ഡ്രോയിഡ് ബാങ്കിംഗ് ട്രോജനെ കണ്ടെത്തിയിരിക്കുകയാണ് സൈബര്‍ വിദഗ്ധര്‍. ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള ഒരു പതിവ് അപ്ഡേറ്റ് ആണെന്ന രീതിയിലാണ് ഇത് ഉപയോക്താക്കളുടെ മുന്നിലേക്കെത്തുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഫോണിലേക്കുള്ള ആക്‌സസ് സ്വന്തമാക്കുന്ന മാല്‍വെയര്‍ ഉപയോക്താക്കളുടെ ടെക്സ്റ്റ് മെസെജും പ്രധാനപ്പെട്ട ബാങ്കിംഗ് വിവരങ്ങളും ചോര്‍ത്തിയെടുക്കും. 

Advertisment

സൈബര്‍ സുരക്ഷാ കമ്പനിയായ എഫ് സെക്യുറിലെ വിദഗ്ധര്‍ സ്‌പൈനോട്ടിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഈ മാല്‍വെയര്‍ കൂടുതലും വ്യാജ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അപ്‌ഡേറ്റിനെന്ന വ്യാജേനയുള്ള ലിങ്ക് വഴിയാണ് ഇത് ഫോണുകളിലേക്ക് കടന്നു കൂടുന്നത്. സ്‌പൈനോട്ട് മറ്റ് ഭീഷണികളില്‍ നിന്ന് വ്യത്യസ്തമാണ്. 

ഇത് കോള്‍ ലോഗുകള്‍, ക്യാമറ ആക്സസ്, ഫോണിന്റെ സ്റ്റോറേജ് എന്നിവ പോലുള്ള വിവരങ്ങള്‍ ഒന്നും ചോര്‍ത്തില്ല. എന്നാല്‍ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെയുള്ള ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഇതിന് കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. നിങ്ങളുടെ സംഭാഷണങ്ങള്‍ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ഇതിന് മോഷ്ടിക്കാന്‍ കഴിയുമെന്ന് സൈബര്‍ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എഫ്-സെക്യുറിലെ ഗവേഷകനായ അമിത് താംബെ, സ്പൈനോട്ട് ഒരു നിഷ്‌ക്രിയ ഭീഷണിയല്ലെന്ന് വിശദീകരിച്ചു.

ഇത് നിങ്ങളുടെ ഫോണിലേക്ക് പ്രവേശിക്കാനുള്ള അവസരത്തിനായി കാത്തിരിക്കും. കടന്നു കഴിഞ്ഞാല്‍ പെട്ടെന്ന് പ്രവര്‍ത്തനമാരംഭിക്കും. ഉപയോക്താവിന്റെ ഫോണില്‍ നിന്ന് സ്‌പൈനോട്ട് കണ്ടെത്തുക പ്രയാസകരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. അതിനെ നീക്കം ചെയ്യുന്നത് വെല്ലുവിളിയാണ്. പലപ്പോഴും ഫാക്ടറി റീസെറ്റ് ആവശ്യമായി വരുന്നതിനാല്‍ ഡാറ്റ നഷ്ടമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

cyber-researchers-uncovered-banking-trojan-spynote