ശ്രീലങ്കയെ തകർത്ത് 'ഡിറ്റ് വാ' ചുഴലിക്കാറ്റ്. മണ്ണിടിച്ചിലും പ്രളയവും കവർന്നത് 66 പേരുടെ ജീവൻ. 44,000 പേർ ദുരിതത്തിൽ. കൊളംബോയിൽ റെയിൽഗതാഗതം നിർത്തി. രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് വിക്രാന്തും

New Update
cropped-Screen-Shot-2020-11-30-at-9.51.27-AM

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച് ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ്. മ​ണ്ണി​ടി​ച്ചി​ലി​ലും പ്ര​ള​യ​ത്തി​ലും 66 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണ് വി​വ​രം.

Advertisment

25 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്ത​താ​യി ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ട്. ഇ​രു​പ​തോ​ളം ജി​ല്ല​ക​ളി​ലാ​യി 44,000 പേ​രെ പ്ര​ള​യം നേ​രി​ട്ടു ബാ​ധി​ച്ചു. നി​ര​വ​ധി റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി.

വീ​ടു​ക​ളു​ടെ ടെ​റ​സി​ലും മ​ര​ങ്ങ​ളു​ടെ മു​ക​ളി​ലും അ​ഭ​യം തേ​ടി​യ പ​ല​രെ​യും വ്യോ​മ​സേ​ന ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് രാ​വി​ലെ ആ​റ് മു​ത​ൽ ട്രെ​യി​ൻ ഗ​താ​ത​തം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക്ഷ​ണ​പ്ര​കാ​രം ബു​ധ​നാ​ഴ്ച കൊ​ളം​ബോ തീ​ര​ത്തെ​ത്തി​യി​രു​ന്ന ഇ​ന്ത്യ​യു​ടെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തും ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. കൊ​ളം​ബോ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ​ല വി​മാ​ന​ങ്ങ​ളും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കോ കൊ​ച്ചി​യി​ലേ​ക്കോ തി​രി​ച്ചു​വി​ടാ​ൻ അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് ല​ങ്ക​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഡി​റ്റ് വാ​യു​ടെ സ്വാ​ധീ​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും പു​തു​ച്ചേ​രി​യി​ലും അ​ടു​ത്ത മൂ​ന്ന് ദി​വ​സം മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. എ​ൻ​ഡി​ആ​ർ​എ​ഫ്, എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ളെ വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ലെ മൂ​ന്ന് ജ​ല​സം​ഭ​ര​ണി​ക​ളി​ൽ നി​ന്ന് സെ​ക്ക​ൻ​ഡി​ൽ 200 ഘ​ട​യ​ടി വീ​തം വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു​ണ്ട്.

Advertisment