Advertisment

ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനാനൊരുങ്ങി ചൈന. ഭൂമിയിലെ ഏറ്റവും വലിയ ഡാം പണികഴിപ്പിക്കുന്നത് ബ്രഹ്‌മപുത്ര നദിയില്‍. ചൈനയിലെ ത്രീ ഗോര്‍ജസ് ഡാം ഭൂമിയുടെ ഭ്രമണ വേഗത കുറക്കുന്നുവെന്നും കണ്ടെത്തല്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ വരുന്ന പുതിയ ഡാമിന് ത്രീ ഗോര്‍ജസ് ഡാമിനെക്കാള്‍ മൂന്നിരട്ടി ശേഷി

ഭൂമിയുടെ ഭ്രമണത്തെ സ്വാധീനിക്കാന്‍ ഡാമിന് ശേഷിയുണ്ടെന്ന് 2004 വര്‍ഷത്തിലാണ് ആദ്യമായി നാസ കണ്ടെത്തിയത്.

New Update
As China Plans World's Largest Dam On Brahmaputra, India Sends A Reminder

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ടിബറ്റില്‍ നിര്‍മ്മിക്കാനൊരുങ്ങി ചൈന. ഭൂമിയുടെ ഭ്രമണം 0.06 സെക്കന്‍ഡ് മന്ദഗതിയിലാക്കിയ ചൈനയുടെ തന്നെ ത്രീ ഗോര്‍ജ്ജസ് അണക്കെട്ടിനേക്കാള്‍ വലിയ അണക്കെട്ടാണ് പുതിയതായി നിര്‍മ്മിക്കുന്നത്.

Advertisment

എന്നാല്‍ മധ്യ ചൈനയില്‍ നിര്‍മ്മിച്ചതില്‍ നിന്ന് വ്യത്യസ്തമായി ടിബറ്റിലെ പരിസ്ഥിതി ലോലമായ ഹിമാലയന്‍ മേഖലയിലാണ് പുതിയത് നിര്‍മ്മിക്കുക. ഇത് ഇന്ത്യയുടെ അതിര്‍ത്തിയോട് വളരെ അടുത്തുമാണ്.

പരിസ്ഥിതിയില്‍ ഉണ്ടാകുന്ന ആഘാതം കൂടാതെ ഉയര്‍ന്ന ഭൂകമ്പ മേഖലയിലായതിനാല്‍ ഈ പ്രദേശം ഭൂമിശാസ്ത്രപരമായി ദുര്‍ബലമാണ്. അതിനാല്‍ താരതമ്യേന ഉയര്‍ന്ന തോതിലുള്ള ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ട്.


ചൈനയുടെ ത്രീ ഗോര്‍ജസ് ഡാം ഭൂമിയുടെ ഭ്രമണ വേഗതയെപ്പോലും സ്വാധീനിക്കുന്നതായും, ഇതിനാല്‍ ദിവസത്തിന്റെ ദൈര്‍ഘ്യം കുറയുന്നതായും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഡാമിനേക്കാള്‍ വലുപ്പത്തില്‍ വരുന്ന ബ്രഹ്‌മപുത്രയിലെ ഡാം ഇതോടെ ലോകമെങ്ങും ആശങ്ക ഉയര്‍ത്തുന്ന നിര്‍മിതിയായി മാറുകയാണ്


ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോ ഇലക്ട്രിക് ഡാമാണ് ചൈനയിലുള്ള ത്രീ ഗോര്‍ജസ്. മധ്യ ചൈനയിലെ ഹ്യൂബേയി പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാം യൂറേഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്റ്റ്‌സിക്ക് കുറുകെയാണ് നിര്‍മിച്ചിരിക്കുന്നത്.

ഭൂമിയുടെ ഭ്രമണത്തെ സ്വാധീനിക്കാന്‍ ഡാമിന് ശേഷിയുണ്ടെന്ന് 2004 വര്‍ഷത്തിലാണ് ആദ്യമായി നാസ കണ്ടെത്തിയത്.

damUntitledearthquake

ഈ ഡാമിന് 40 ക്യുബിക് കിലോമീറ്റര്‍ (10 ട്രില്യണ്‍ ഗാലന്‍) ശേഷിയാണുള്ളത്. ജലത്തിന്റെ ഭീമമായ ചലനം ഭൗമ കേന്ദ്രത്തില്‍ നിന്നുള്ള ഭൂ ഭ്രമണത്തില്‍ 2 സെന്റിമീറ്റര്‍ വ്യതിയാനത്തിന് കാരണമാകുമെന്നാണ് പഠനം കണ്ടെത്തിയത്.

കൂടാതെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 0.06 മൈക്രോസെക്കന്‍ഡ് എന്ന തോതില്‍ വര്‍ധിക്കാനും ഡാം കാരണമാകുന്നുവെന്ന് കണ്ടെത്തി.


നിലവില്‍ ചൈന പുതിയ ബ്രഹ്‌മാണ്ഡ ഡാമുമായി എത്തുന്ന സാഹചര്യത്തിലാണ് നാസയുടെ കണ്ടെത്തല്‍ ചര്‍ച്ചയാകുന്നത്. ഈ ഡാമിന്റെ പണി പൂര്‍ത്തിയായാല്‍ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രോ പവര്‍ പ്രൊജക്ടായി മാറും

ചൈനയുടെ 14ാം പഞ്ചവത്സര പദ്ധതി പ്രകാരമാണ് ഈ ഡാം നിര്‍മിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 300 ബില്യണ്‍ കിലോ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ഈ വന്‍കിട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ത്രീ ഗോര്‍ജസ് ഡാം ഉല്പാദിപ്പിക്കുന്ന 88.2 ബില്യണ്‍ കിലോ വാട്ട് വൈദ്യുതിയേക്കാള്‍ മൂന്നിരട്ടി ഉല്പാദന ശേഷിയാണ് ബ്രഹ്‌മപുത്രയിലെ പുതിയ ഡാമിനുണ്ടാവുക. ഇതിലൂടെ 300 ദശലക്ഷം ആളുകളുടെ വാര്‍ഷിക വൈദ്യുതി ഡിമാന്‍ഡ് നിറവേറ്റാന്‍ സാധിക്കുമെന്നാണ് ചൈന കണക്കാക്കുന്നത്.

Advertisment