ഊര്‍ജ്ജ മന്ത്രാലയത്തിലെ സർക്കാർ‍ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസിൽ ഉഗ്ര സ്ഫോടനം. 4 പേർ കൊല്ലപ്പെട്ടു

എണ്ണപാടത്ത് നിന്ന് ഷിഫ്റ്റ് കഴിഞ്ഞ മടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

New Update
Untitled design(37)

ദമാസ്കസ്: സിറിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസില്‍ ഉഗ്ര സ്ഫോടനം. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ നാലുപേര്‍ തത്ക്ഷണം കൊല്ലപ്പെട്ടു. 

Advertisment

9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ ഊര്‍ജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ദേശീയ പാതയിലുടെ പോവുകയായിരുന്നു ബസിലാണ് സ്ഫോടനമുണ്ടായത്. 

എണ്ണപാടത്ത് നിന്ന് ഷിഫ്റ്റ് കഴിഞ്ഞ മടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Advertisment