ഡമാസ്കസ്: സിറിയയിലെ ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ ചാവേറാക്രമണം. പളളിക്കുള്ളിൽ പ്രാർത്ഥന നടക്കുന്നതിനിടെയാണ് ചാവേർ ആക്രമണം നടക്കുന്നത്.
ചാവേര്‍ സ്ഫോടനത്തിൽ 9 പേര്‍ കൊല്ലപ്പെട്ടെന്ന് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കുറഞ്ഞത് 15 പേർക്ക് പരിക്കേറ്റു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ ചാവേർ ആദ്യം വെടിയുതിര്‍ത്തു. പിന്നീട് ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.