ഡമാസ്‌കസിലെ മാര്‍ ഏലിയാസ് പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെ ചാവേര്‍ സ്‌ഫോടനം. 25 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു, അതില്‍ 30 പേരുടെ നില അതീവ ഗുരുതരം

രാജ്യത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പര്‍ സെല്‍ സാന്നിധ്യം ശക്തമാണെന്ന ആശങ്കകള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്.

New Update
Untitlediranmissi

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ മാര്‍ ഏലിയാസ് പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെ ചാവേര്‍ സ്‌ഫോടനം.

Advertisment

ഈ ഭീകരാക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. 80 പേര്‍ക്ക് പരിക്കേറ്റു, അതില്‍ 30 പേരുടെ നില അതീവ ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.


ആക്രമണത്തിന് പിന്നില്‍ ഐഎസ്‌ഐഎസ് എന്ന തീവ്രവാദ സംഘടനയാണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം സിറിയയില്‍ ഇത്തരമൊരു ചാവേര്‍ ആക്രമണം നടക്കുന്നത് ഇതാദ്യമായാണ്.


ഇസ്‌ലാമിക ഭരണകൂടത്തിലുള്ള സിറിയയില്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിനിടയിലാണ് ഈ ആക്രമണം നടന്നത്.