Advertisment

ഡിലീറ്റ് ചെയ്ത വാട്ട്സാപ്പ് ചാറ്റ് ഇനി തിരിച്ചെടുക്കാം

New Update
vvv666775677

ന്യൂയോർക്ക്: വാട്ട്സാപ്പില്‍ ഒരു മെസേജ് അയച്ച്, വേണ്ടിയിരുന്നില്ല എന്നു തോന്നിയാല്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഇപ്പോഴുള്ളതാണ്. 'ഡിലീറ്റ് ഫോര്‍ മീ', 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്നിങ്ങനെ രണ്ട് ഓപ്ഷനാണുള്ളത്. ഡിലീറ്റ് ഫോര്‍ മീ ചെയ്താല്‍ അയച്ച ആളുടെ ഫോണില്‍ നിന്നു മാത്രമേ പോകൂ, കിട്ടിയ ആള്‍ അത് ഡിലീറ്റ് ചെയ്തതായി അറിയുക പോലുമില്ല. ഡിലീറ്റ് ഫോര്‍ ഓള്‍ ആണെങ്കില്‍ രണ്ടു ഫോണില്‍ നിന്നും പോകും, ഡിലീറ്റ് ചെയ്തതായി സന്ദേശവും കാണിക്കും.

Advertisment

എന്നാല്‍, ഡിലീറ്റ് ഫോര്‍ എവരിവണ്‍ സെലക്റ്റ് ചെയ്യുന്നതിനു പകരം അബദ്ധത്തില്‍ ഡിലീറ്റ് ഫോര്‍ മീ ടച്ച് ചെയ്തു പോയാല്‍ പിന്നെ രക്ഷയുണ്ടായിരുന്നില്ല. വേണ്ടെന്നു വച്ച മെസേജ് സ്വന്തം ചാറ്റില്‍ നിന്നു പോകുകയും ചെയ്യും, കിട്ടിയ ആളുടെ ചാറ്റില്‍ കിടക്കുകയും ചെയ്യും, അയച്ച ആള്‍ക്ക് പിന്നീട് അതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല.

ഈ പ്രശ്നത്തിനു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ് ഇപ്പോള്‍. ഡിലീറ്റ് ഫോര്‍ മീ അബദ്ധത്തില്‍ ക്ളിക്ക് ചെയ്തു പോയെങ്കില്‍ ആ മെസേജ് തിരിച്ചുപിടിക്കാന്‍ അവസരമുണ്ട്, അതിനാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്ന അണ്‍ഡൂ (ഡിറീ) ഓപ്ഷന്‍. പക്ഷേ, വെറും അഞ്ച് സെക്കന്‍ഡ് മാത്രമായിരിക്കും അതിനു കിട്ടുന്ന സമയം. 

Advertisment