/sathyam/media/media_files/2025/03/29/zkdemPorgDleRXlhsRpr.jpg)
ന്യൂയോർക്ക്: ഇന്ത്യക്കും യുഎസിനുമിടയിൽ മഞ്ഞുരുക്കത്തിന്റെ സൂചന. മോദി മഹാനെന്നും സുഹൃത്താണെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയെ പ്രശംസിച്ച് പ്രധാനമന്ത്രിയും രംഗത്തുവന്നു.
അതേസമയം ഇന്ത്യക്കെതിരെയുള്ള ഇരട്ട തീരുവ തുടരുമെന്നും രണ്ടു മാസത്തിനുള്ളിൽ ഇന്ത്യ ക്ഷമാപണം നടത്തേണ്ടിവരുമെന്നും യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലട്നിക് പ്രതികരിച്ചു.
ഇന്ത്യയും യുഎസും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്നാണു വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളമത്തിൽ ഡോണൾഡ് ട്രംപ് പറഞ്ഞത്.
ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ട്രംപ്.
ഇന്ത്യ, റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നത് വളരെ നിരാശാജനകമാണെന്നും മോദി നിലപാട് മാറ്റണമെന്നും ട്രംപ് പറയുന്നു.
അതേസമയം ട്രംപിന്റെ വികാരങ്ങളെയും യുഎസുമായുള്ള ബന്ധത്തെക്കുറിച്ചു നടത്തിയ ശുഭകരമായ വിലയിരുത്തലിനെയും പൂർണമായും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതായി മോദി എക്സിൽ കുറിച്ചു.
ഇന്ത്യയ്ക്കും യുഎസിനുമിടയിൽ വളരെ പോസിറ്റീവായ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും മോദി വിശദീകരിച്ചു
അതേസമയം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ വ്യാപാര കരാറിന്റെ ചർച്ചയ്‌ക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‍നികും പറഞ്ഞു. ഇന്ത്യ, ക്ഷമ ചോദിക്കും.
ഡോണൾഡ് ട്രംപുമായി ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും. നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കുമെന്നും ലുട്നിക് പറഞ്ഞു.
അമേരിക്കയിൽ ഈ മാസം അവസാനം നടക്കുന്ന യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്നാണ് സൂചന.
സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ മോദിയുടെ പേരില്ലെന്നാണ് റിപ്പോർട്ട്.