മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം. മലയാളിയടക്കം 5 പേരെ കാണാനില്ല. 3 ഇന്ത്യക്കാര്‍ മരിച്ചു

സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ഡിജി ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു.

New Update
images (1280 x 960 px)(385)

ഡൽഹി: മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി.

Advertisment

രണ്ട് പേരുടെ നില ​ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ്. 

എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്.

സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ഡിജി ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു.

Advertisment