ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് അല്‍ഖ്വയ്ദ ആഹ്വാനം. പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യ നടത്തിയ കടന്നുകയറ്റത്തിന് ശക്തമായ പ്രതികാരം ചെയ്യും. ആരാധനാലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്

ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടുവെന്നും എക്യുഐഎസ് ആരോപിക്കുന്നു.

New Update
Terrorist attack

ഡൽഹി: ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ–ഖായിദ.

Advertisment

സംഘടനയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഓപറേഷൻ സിന്ദൂറിനെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.

മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാർത്ത പുറത്തുവിട്ടത്

ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടുവെന്നും എക്യുഐഎസ് ആരോപിക്കുന്നു.

 ആരാധനാലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയുമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും എക്യുഐഎസ് ആരോപിക്കുന്നു.

മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംഇഎംആർഐ) മധ്യപൂർവ ദേശ രാജ്യങ്ങളിലെയും നോർത്ത് അമേരിക്കയിലെയും വാർത്തകൾ നിരീക്ഷിക്കുന്ന സ്ഥാപനമാണ്.

പ്രാദേശിക ഭാഷകളിലെ വാർത്തകൾ ഇവർ ഇംഗ്ലിഷിലേക്ക് തർജമ ചെയ്യുന്നു. ഇവരുടെ നിലപാടുകൾ സംബന്ധിച്ച് വിമർശനങ്ങളുമുണ്ട്.