നോര്‍ത്ത് കരോലിന: ആയിരക്കണക്കിന് അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന ഒരു വിമാനത്തിന്റെ ചിറകിന്റെ ഭാഗം റോഡില്‍ പൊട്ടിവീണു. സംഭവ സ്ഥലത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല, വാഹനങ്ങളും അതുവഴി പോയിരുന്നില്ല.
ബുധനാഴ്ച രാവിലെ അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിന്റെ ചിറകിന്റെ ഭാഗം ഒരു ഡ്രൈവ്വേയില്‍ വീണത്. അതേസമയം, വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പൈലറ്റിന് സാധിച്ചു; ലാന്‍ഡിംഗിന് ശേഷമാണ് ഈ സംഭവം പൈലറ്റ് അറിയുന്നത്.
ബോയിംഗ് 737 വിമാനമാണ് അറ്റ്‌ലാന്റയില്‍ നിന്ന് റാലി-ഡര്‍ഹാം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നത്. റാലിയിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന് വിമാനം പറന്നുപോയതിന് പിന്നാലെ ചിറകിന്റെ ഫ്‌ലാപ്പ് ഭാഗം കണ്ടെത്തിയതായി ഡെല്‍റ്റയുടെ വക്താവ് അറിയിച്ചു.
ജോര്‍ജിയയില്‍ ഉണ്ടായ കൊടുങ്കാറ്റ് കാരണം ചൊവ്വാഴ്ച വൈകുന്നേരം വിമാനം വൈകിയിരുന്നു. ഇടതു ചിറകില്‍ നിന്നുള്ള ഫ്‌ലാപ്പ് വേര്‍പെട്ടെങ്കിലും, വിമാനം സുരക്ഷിതമായി റാലി-ഡര്‍ഹാം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.
ഡ്രൈവ്വേയുടെ മധ്യത്തില്‍, ഒരു കാറില്‍ നിന്ന് ഏതാനും യാര്‍ഡ് മാത്രം അകലെയാണ് ഈ ഭാഗം വീണത്. ഈ അപകടത്തില്‍ ആളുകള്‍ക്ക് യാതൊരു അപകടവും സംഭവിച്ചില്ല.