കോപ്പന്‍ഹേഗ്: ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനെ പൊതുജന മധ്യത്തില്‍ പരസ്യമായി ആക്രമിച്ച ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച സെന്‍ട്രല്‍ കോപ്പന്‍ഹേഗനിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ പൊതുവേദിയില്‍ നിന്നും ഇറങ്ങിപ്പോയെന്നും ഒരു പ്രദേശവാസി റോയിട്ടേഴ്സിനോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം കോപ്പന്‍ഹേഗനിലെ കുല്‍ട്ടോര്‍വെറ്റില്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനെ ഒരാള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രി ഞെട്ടിപ്പോയെന്ന് അവരുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങള്‍ ഒരാളെ അറസ്റ്റ് ചെയ്തതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഡെന്മാര്‍ക്ക് വോട്ടെടുപ്പിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ആക്രമണം. മൂന്നാഴ്ച മുമ്പ് സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ വധശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.