ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളില്ല. ന്യൂനപക്ഷങ്ങളെയും ഹിന്ദുക്കളെയും ആക്രമിക്കുന്നതായി പുറത്തുവരുന്ന എല്ലാ വാർത്തകളും വ്യാജം. കുടുംബപ്രശ്നങ്ങൾ, ഭൂമി പ്രശ്നങ്ങൾ പോലുള്ള സംഘർഷങ്ങൾക്ക് വർഗീയ നിറം നൽകുന്നത് ശരിയല്ലെന്ന് ബം​ഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ്

ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നതും, ഹിന്ദുക്കളെ ആക്രമിക്കുന്നതും തുടർക്കഥയായി. ഹിന്ദു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്തതിന്റെ വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

New Update
muhammad yunas

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ യാതൊരു അതിക്രമങ്ങളും നടക്കുന്നില്ലെന്ന് ബം​ഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് വ്യക്തമാക്കി.

Advertisment

ബംഗ്ലാദേശിൽ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന അധികാരമൊഴിഞ്ഞതിനെത്തുടർന്ന്, അവിടെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കാൻ തുടങ്ങിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 


ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നതും, ഹിന്ദുക്കളെ ആക്രമിക്കുന്നതും തുടർക്കഥയായി. ഹിന്ദു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്തതിന്റെ വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.


നിലവിൽ അവിടെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ഭരണത്തിലുള്ളത്. ഹിന്ദു ക്ഷേത്രങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ സർക്കാർ ബം​ഗ്ലാദേശ് സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. 

"ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെയും ഹിന്ദുക്കളെയും ആക്രമിക്കുന്നതായി പുറത്തുവരുന്ന എല്ലാ വാർത്തകളും വ്യാജമാണെന്നാണ് മുഹമ്മദ് യൂനസ് വ്യക്തമാക്കി.


നോബൽ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ ജെറ്റിയോയിലെ മെഹ്ദി ഹസനുമായുള്ള ഒരു അഭിമുഖത്തിലാണ് മുഹമ്മദ് യൂനുസിന്റെ വെളിപ്പെടുത്തൽ.  


ഇത്തരത്തിൽ‍ പ്രചരിക്കുന്ന വ്യാജവാർത്തകളെ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചില സമയങ്ങളിൽ ചില സംഘർഷങ്ങൾ, ചില കുടുംബപ്രശ്നങ്ങൾ, ഭൂമി പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉണ്ടാകാം. ഇത്തരം സംഘർഷങ്ങൾക്ക് വർഗീയ നിറം നൽകുന്നത് ശരിയല്ല. 

ഈ വിഷയത്തിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. കാരണം, ഇന്ത്യ എപ്പോഴും ഊന്നിപ്പറയുന്ന ഒരേയൊരു വിഷയം ഇതാണ് എന്നും മുഹമ്മദ് യൂനുസ് പറഞ്ഞു.

Advertisment