ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/12/18/untitled-2025-12-18-14-00-42.jpg)
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 'ജൂലൈ ഐക്യ' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
Advertisment
ഹസീനയെയും മറ്റ് നേതാക്കളെയും വിട്ടുനല്‍കണമെന്നും ഇന്ത്യ ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
റാംപുര പാലത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിതി ചെയ്യുന്ന നയതന്ത്ര മേഖലയ്ക്ക് സമീപം പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞു.
ഇതോടെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇന്ത്യ ബംഗ്ലാദേശില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us