ഒരു ദശാബാദത്തിനപ്പുറം നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ച് ബംഗ്ലാദേശും പാകിസ്ഥാനും

വിമാന കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് കറാച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചതോടെ 2012ന് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള വിമാനയാത്രയാണ് നടന്നത്. 150 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. 

New Update
FLIGHT

 ധാക്ക: 14 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം നേരിട്ടുള്ള ബംഗ്ലാദേശ്- പാക്കിസ്ഥാൻ വിമാന സർവീസ് പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 

Advertisment

2012 മുതൽ ഇരു രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യേണ്ടവർക്ക് ദുബായ്, ദോഹ തുടങ്ങിയ ഗൾഫ് കേന്ദ്രങ്ങളിലൂടെ കണക്റ്റിംഗ് വിമാനങ്ങളാണ് ആശ്രയിക്കേണ്ടിവന്നിരുന്നത്. 

ഏറെക്കാലമായി നയപരമായി അത്ര ചേർച്ചയിൽ ആയിരുന്നില്ല ഇരു രാജ്യങ്ങളും. ഏകദേശം 1,500 കിലോമീറ്റർ ദൂരത്തിലുള്ള ഇരു രാജ്യങ്ങളും മുൻപ് ഒന്നായിരുന്നു. 

1971ലെ യുദ്ധത്തിന് ശേഷം രണ്ടുരാജ്യങ്ങളായി വേർപിരിയുകയായിരുന്നു. ഇന്ത്യ ഇരു രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്നതും ഭൂപ്രദേശമനുസരിച്ച് മധ്യത്തിലായി നിൽക്കുന്ന രാജ്യവുമാണ്.

വിമാന കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് കറാച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചതോടെ 2012ന് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള വിമാനയാത്രയാണ് നടന്നത്. 150 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. 

ആഴ്ചയിൽ രണ്ട് ദിവസമാണ് നേരിട്ടുള്ള വിമാന സർവീസ് നടത്തുക. ഈ സർവീസ് പുനരാരംഭിക്കുന്നത് വ്യാപാര-വാണിജ്യ മേഖലയുടെ വളർച്ചയ്ക്കും, വിദ്യാഭ്യാസ കൈമാറ്റങ്ങൾക്കും, സാംസ്‌കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിർണായകമാകും എന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Advertisment