കോടതിയലക്ഷ്യ കേസ്. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് വിധിച്ച് കോടതി

കഴിഞ്ഞ ഒക്ടോബറിൽ ഷക്കീൽ അകന്ദ് ബുൾബുളുമായി ഹസീന നടത്തിയതായി പറയപ്പെടുന്ന ഫോൺ കോളിന്റെ ചോർച്ചയെ കേന്ദ്രീകരിച്ചാണ് കോടതിയലക്ഷ്യ കേസ് എന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. 

New Update
shaikh hasina

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ. കോടതിയലക്ഷ്യ കേസിലാണ് നടപടി. 

Advertisment

ഹസീനയ്ക്കുള്ള ശിക്ഷ വിധിച്ചത് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് എംഡി ഗുലാം മുർത്തസ മജുംദാർ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.


അറസ്റ്റ് ചെയ്യുകയോ കീഴടങ്ങുകയോ ചെയ്യുന്ന ദിവസം മുതല്‍ ശിക്ഷ പ്രാബല്യത്തില്‍ വരും.


ഹസീനയ്‌ക്കൊപ്പം ഷക്കീൽ അകന്ദ് ബുൾബുളിനെയും കോടതിയലക്ഷ്യ വിധി പ്രകാരം രണ്ട് മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചിട്ടുണ്ട്. 

അകന്ദിന് രണ്ട് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലാദേശ് ഛാത്ര ലീഗുമായി ബന്ധമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ് ബുള്‍ബുള്‍.


കഴിഞ്ഞ ഒക്ടോബറിൽ ഷക്കീൽ അകന്ദ് ബുൾബുളുമായി ഹസീന നടത്തിയതായി പറയപ്പെടുന്ന ഫോൺ കോളിന്റെ ചോർച്ചയെ കേന്ദ്രീകരിച്ചാണ് കോടതിയലക്ഷ്യ കേസ് എന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. 


‘തനിക്കെതിരെ 227 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്, അതിനാൽ 227 പേരെ കൊല്ലാനുള്ള ലൈസൻസ് തനിക്ക് ലഭിച്ചു’ എന്ന് ഹസീന പറഞ്ഞുവെന്നാണ് കേസിലുള്ളത്. 

ബഹുജന പ്രക്ഷോഭത്തെതുടർന്ന് പുറത്താക്കപ്പെട്ട അവാമി ലീഗ് മേധാവിയായ ഹസീനയെ നാടുവിട്ട ശേഷം ഇതാ​ദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കുന്നത്. പദവികൾരാജിവെച്ച് ആഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് കടന്നത്. 

Advertisment