New Update
/sathyam/media/media_files/2025/12/24/dhaka-blast11-2025-12-24-22-54-02.jpg)
ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ മോഗ്ബസാർ മേഖലയിലെ മേൽപ്പാലത്തിന് സമീപം നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു.
Advertisment
മേൽപ്പാലത്തിൽ നിന്ന് അക്രമികൾ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ സിയാം എന്ന യുവാവ് പിന്നീട് മരിച്ചു. സ്വകാര്യ ഫാക്ടറി ജീവനക്കാരനായിരുന്നു ഇയാൾ.
ആക്രമണത്തിനു ശേഷം അക്രമികൾ രക്ഷപ്പെട്ടു. അന്വേഷണം തുടരുകയാണ്. രണ്ടാഴ്ചയായി കലാപം തുടരുന്ന സാഹചര്യത്തിൽ സംഭവത്തോടെ സുരക്ഷാ ആശങ്കകൾ രൂക്ഷമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us