ബംഗ്ലാദേശിലെ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 9 പേർ മരിച്ചു

രാസശാലയിൽ ബ്ലീച്ചിംഗ് പൗഡർ, പ്ലാസ്റ്റിക്, ഹൈഡ്രജൻ പെറോക്സൈഡ് ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്നു.

New Update
chemical warehouse in Bangladesh

ധാക്ക: ബംഗ്ലാദേശിലെ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും തുണികടയിലും ഉണ്ടായ തീപിടിത്തത്തിൽ 9 പേർ മരിച്ചു.

Advertisment

ബംഗ്ലാദേശിലെ മിർപൂരിലുള്ള ഒരു തുണി നിർമ്മാണശാലയിലും രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലുമാണ് തീപിടിത്തമുണ്ടായത്. 


രാസശാലയിൽ ബ്ലീച്ചിംഗ് പൗഡർ, പ്ലാസ്റ്റിക്, ഹൈഡ്രജൻ പെറോക്സൈഡ് ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്നു. ഇതുകാരണം തീ അതിവേഗം പടർന്നു. തുണിമില്ലിലും തീ പടർന്നുപിടിച്ചു.


വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്. സംഭവത്തിൽ 9 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, അവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Advertisment