ധാക്ക: ബംഗ്ലാദേശ് ചില 'അക്രമ തീവ്രവാദികളെ' വിട്ടയച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇതോടൊപ്പം, ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അവരുടെ മതസ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ഇടക്കാല സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ അടിവരയിട്ടു.
ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ളതും പങ്കാളിത്തത്തോടെയുള്ളതുമായ തിരഞ്ഞെടുപ്പുകളിലൂടെയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്ന 'സുസ്ഥിരവും സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പുരോഗമനപരവുമായ ബംഗ്ലാദേശിനെ' പിന്തുണയ്ക്കുന്നതായി ഇന്ത്യ പറഞ്ഞു.
ബംഗ്ലാദേശിലെ നിലവിലെ സുരക്ഷാ സാഹചര്യവും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രാദേശിക പ്രശ്‌നങ്ങളും ഇന്ത്യയുടെ സഹായത്തോടെയുള്ള ചില പദ്ധതികളുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സമ്മതിച്ചു.
'ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട അക്രമാസക്തരായ തീവ്രവാദികളെ വിട്ടയച്ചതോടെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്.
ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അവരുടെ സ്വത്തുക്കളെയും മതസ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ഇടക്കാല സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2024 ഓഗസ്റ്റ് 5 മുതല്‍ 2025 ഫെബ്രുവരി 16 വരെ രജിസ്റ്റര്‍ ചെയ്ത 2374-ലധികം സംഭവങ്ങളില്‍ 1254 സംഭവങ്ങള്‍ മാത്രമേ പോലീസ് സ്ഥിരീകരിച്ചിട്ടുള്ളൂ. കൂടാതെ, ഈ 1,254 സംഭവങ്ങളില്‍ 98 ശതമാനവും 'രാഷ്ട്രീയ സ്വഭാവം' ഉള്ളതായി കണക്കാക്കപ്പെടുന്നു
ബംഗ്ലാദേശ് സമഗ്രമായ അന്വേഷണം നടത്തി കൊലപാതകം, തീവയ്പ്പ്, അക്രമം എന്നിവയിലെ എല്ലാ കുറ്റവാളികളെയും യാതൊരു വിവേചനവുമില്ലാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.