ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഘർഷത്തിൽ രണ്ട് സംഭവങ്ങളിലായി അഞ്ച് പേർ മരിച്ചു. 12 ഓളം പേർക്ക് പരിക്കേറ്റു.
ഗവൺമെന്റ് ജോലി സംവരണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്. മരിച്ചവരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്.
ഒരാൾ വഴിയാത്രക്കാരനാണെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ച മറ്റൊരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ധാക്കയിലെ പബ്ലിക് യൂണിവേഴ്സിറ്റിൽ ഒറ്റ രാത്രികൊണ്ടാണ് സംഘർഷം ഉടലെടുത്തത്. ധാക്കയിലെ യൂണിവേഴ്സിറ്റി ക്യാംപസിൽ ആരംഭിച്ച സംഘർഷം രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു.