അനിയന്ത്രിതമായി ശരീരം വിറയ്ക്കുന്നു. ഉഗാണ്ടയില്‍ ഭീതി സൃഷ്ടിച്ച് 'ഡിന്‍ഗ-ഡിന്‍ഗ' വൈറസ്, ഉറവിടം കണ്ടെത്തിയിട്ടില്ല. കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ധര്‍

ഡിന്‍ഗ ഡിന്‍ഗ വൈറസ് ബാധിച്ചവരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്.

New Update
Untitleddig

ഡല്‍ഹി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയെ വിറപ്പിച്ച് നിഗൂഢ രോഗം. 300-ഓളം ആളുകളെയാണ് രോഗം ബാധിച്ചിരിക്കുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് രോഗം കൂടുതലായി ബാധിച്ചിരിക്കുന്നത്. ഡിന്‍ഗ ഡിന്‍ഗ എന്നാണ് ഇതിന് പേര്.

Advertisment

ഈ രോഗം പനിയും ശരീരത്തില്‍ അനിയന്ത്രിതമായ വിറയലും ഉണ്ടാക്കുന്നു. ഇത് മൂലം രോഗികള്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.


ഡിന്‍ഗ ഡിന്‍ഗ വൈറസ് ബാധിച്ചവരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ശരീര വിറയലിനൊപ്പം പനിയും കടുത്ത ബലഹീനതയും ഇതില്‍ ഉള്‍പ്പെടുന്നു


ചില കേസുകളില്‍ ആളുകള്‍ക്ക് പക്ഷാഘാതവും ഉണ്ടാവുന്നുണ്ട്. അനിയന്ത്രിതമായി ശരീരം വിറയ്ക്കുന്നതിനാല്‍ രോഗബാധിതര്‍ക്ക് നടക്കാന്‍ പ്രയാസമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ നിഗൂഢ രോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അന്വേഷിക്കുകയാണ്. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കേണ്ടതുണ്ട്.

dinga dinga


സാധാരണഗതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗികള്‍ സുഖം പ്രാപിക്കുമെന്ന് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.കിയിറ്റ ക്രിസ്റ്റഫര്‍ പറഞ്ഞു. ഹെര്‍ബല്‍ ഔഷധങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു


'പച്ചമരുന്നിന് ഈ രോഗം ഭേദമാക്കാന്‍ കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഞങ്ങള്‍ പ്രത്യേക ചികിത്സകള്‍ ഉപയോഗിക്കുന്നു, ജില്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് പരിചരണം തേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇതിന് കൃത്യമായ ചികിത്സയില്ല, നിലവില്‍ രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് രോഗിക്ക് മരുന്നുകള്‍ നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇതില്‍ ആന്റിബയോട്ടിക്കുകളുടെ സഹായവും സ്വീകരിക്കുന്നുണ്ട്. 2023ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 

Advertisment