Advertisment

കാനഡയിലെ നയതന്ത്ര പ്രതിസന്ധി: ഇന്ത്യന്‍ സ്റ്റുഡന്റ് വിസയില്‍ വന്‍ ഇടിവ്

New Update
canadaa.jpg

 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് 2023ന്‌റെ അവസാനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി വിസ അനുവദിക്കുന്നതില്‍ വന്‍കുറവുണ്ടായതായി കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍

ഇന്ത്യയില്‍ നിന്നുള്ള സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളില്‍ പകുതി മാത്രമേ ഇപ്പോള്‍ പ്രോസസ് ചെയ്യുന്നുള്ളു. വിദ്യാര്‍ഥികള്‍ കൂടുതലായി കാനഡയിലേക്കു വരുന്നത് വെല്ലുവിളിയാണ്. നിയന്ത്രണാതീതമായാണ് വിദ്യാര്‍ഥികള്‍ എത്തുന്നത്. ഇതില്‍ ഗണ്യമായ കുറവ് വരുത്തേണ്ടതുണ്ടെന്ന് മാര്‍ക് മില്ലര്‍ പറഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം പകുതിയായി കുറയ്ക്കാനുള്ള നടപടികള്‍ക്ക് ഈ വര്‍ഷത്തിന്‌റെ ആദ്യ പകുതിയില്‍തന്നെ തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisment