"ഭീഷണിപ്പെടുത്തൽ നിർത്തിയാൽ മാത്രം ചർച്ച, അതും ആണവ വിഷയത്തിൽ മാത്രം": ഇറാൻ

New Update
ed049343-e0c7-4a28-bc9c-980b22bffad8

ജിദ്ദ: അടുത്ത വെള്ളിയാഴ്ച നടക്കാനിരിക്കുന്ന വരാനിരിക്കുന്ന ഇറാൻ - അമേരിക്ക സംഭാഷണത്തിന്റെ  വേദി  സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കേ,  ചർച്ചക്ക്  ഇറാൻ  രണ്ട് നിബന്ധനകൾ  വെച്ചു.  നടക്കാനിരിക്കുന്ന ചർച്ച തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് മാത്രമേ ചർച്ച  ചെയ്യൂ  എന്നതാണ് ഒന്നാമത്തെ നിബന്ധന.    ട്രംപ് തുടരുന്ന  ഭീഷണിയുടെ  സ്വരം  നിർത്തണമെന്നും  ഇറാൻ ഉപാധി വെച്ചതായാണ്  റിപ്പോർട്ടുകൾ.

Advertisment

Untitlediranmissi

ആണവേതര  വിഷയങ്ങൾ ചർച്ചയുടെ  അജണ്ടയിൽ  കൂട്ടിചേർക്കാൻ  അമേരിക്ക  ആഗ്രഹിക്കുന്ന കാര്യം  ഇറാനിയൻ  ഉദ്യോഗസ്ഥൻ  പറഞ്ഞതായി  റോയിട്ടേഴ്‌സ്   ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

അമേരിക്കയുമായും മറ്റും  മുമ്പ് നടത്തിയ  ആണവ ചർച്ചകൾ പുനരാരംഭിക്കുന്നുവെന്നതാണ്  വെള്ളിയാഴ്ച  നടക്കാനിരിക്കുന്ന  സംഭാഷങ്ങൾ സംബന്ധിച്ച  ഇറാനിയൻ ഭാഷ്യം.   ബറാക് ഒബാമ  അമേരിക്കൻ പ്രസിഡണ്ട് ആയിരുന്നപ്പോൾ  ഉണ്ടാക്കിയ ആണവകരാറിൽ നിന്ന്  പിന്നീട് വന്ന ട്രംപ് ഏകപക്ഷീയമായി  പിന്മാറുകയായിരുന്നു.

അതേസമയം, രാജ്യത്തിൻറെ  പ്രതിരോധ സുരക്ഷ, ബാലിസ്റ്റിക് മിസൈൽ പദ്ധതി എന്നിവ സംബന്ധിച്ചും  ചർച്ച വേണമെന്ന്  അമേരിക്ക  ആഗ്രഹിക്കുന്നതായി  റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  എന്നാൽ,  അത്തരം വിഷയങ്ങൾ  രാജ്യത്തിന്റെ  ദേശീയ പരമാധികാര വിഷയങ്ങളാണെന്നും അവ  മറ്റുള്ളവരുമായി ചർച്ച ചെയ്യേണ്ട  വിഷയമല്ലെന്നും  ഇറാൻ  തീർത്ത്പറഞ്ഞിട്ടുണ്ട്. 

5670dc11-229f-4f9d-894b-048cf1031b3e

തന്റെ രാജ്യം ആണവ പ്രശ്നം മാത്രമേ ചർച്ച ചെയ്യൂ എന്നും രാജ്യത്തിന്റെ പ്രതിരോധ ശേഷി സംബന്ധിച്ച്  ചർച്ച ചെയ്യില്ലെന്നും മറ്റൊരു   ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥന്മാർ  ഇന്നലെ  ഊന്നിപ്പറഞ്ഞു. 

അതുപോലെ, മേഖലയിലെ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണയും ചർച്ച ചെയ്യാൻ  ട്രംപ് ആഗ്രഹിക്കുന്നു.  ഇതും  തള്ളിക്കളയുകയാണ് ഇറാൻ.

അതോടൊപ്പം, ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്ന്  ഭീഷണിപ്പെടുത്തിയാണ്  ട്രംപ്  ചർച്ചയ്ക്ക്  വിളിക്കുന്നത്.   ഇതും അസ്വീകാര്യമാണെന്നും  ഭീഷണിയുടെ  സ്വരം  നിർത്തിയ ശേഷം മാത്രം ചർച്ചയെന്നും  ഇറാൻ  ആവർത്തിച്ചു വ്യക്തമാക്കി.

അമേരിക്കയുമായുള്ള വരാനിരിക്കുന്ന ചർച്ചകളെക്കുറിച്ച് ടെഹ്‌റാൻ  "ശുഭാപ്തിവിശ്വാസമോ നിരാശയോ"  പ്രകടിപ്പിക്കുന്നില്ലെന്നും  ഒരു ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

തുർക്കിയുടെ  തലസ്ഥാനമായ   ഇസ്താംബൂളിന് പകരം  ഒമാൻ തലസ്ഥാനമായ  മസ്കത്തിൽ വെച്ച്  അമേരിക്കൻ  പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും  ഉദ്യോഗസ്ഥൻ  സ്ഥിരീകരിച്ചു.   കൂടാതെ, ഇസ്താംബൂൾ ചർച്ചകളിലേക്ക് പ്രാദേശിക പ്രതിനിധികളെ ക്ഷണിക്കുന്ന കാര്യം തുടക്കത്തിൽ തന്നെ വിഷയമായിരുന്നുവെന്നും അദ്ദേഹം  തുടർന്നു.

Advertisment