ദോഹ; ഈ വര്‍ഷത്തെ മവാസിം ബിസിനസ് എക്‌സലന്‍സി അവാര്‍ഡുകൾ നൽകാൻ ഒരുങ്ങി അധികൃതർ.
Advertisment
ബിസിനസ്, സാമൂഹിക സേവനം, സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സര്‍, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവർക്കാണ് അവാർഡുകൾ നൽകുന്നത്.
പുസ്തകത്തിന്റെ പ്രകാശനം
അന്വാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത് വിവിധ മേഖലയിലെ പ്രമുഖർ ഉൾക്കൊള്ളുന്ന ജൂറിയുടെ ഒരു ഗ്രൂപ്പ് ആയിരിക്കും.
ഗ്രൂപ്പിന്‍റെ വാര്‍ഷികത്തോടൊപ്പം ഗ്രൂപ്പ് എം.ഡി ഡോ. ശഫീഖ് കോടങ്ങാട് രചിച്ച ബിസിനസ് രസതന്ത്രം എന്ന പുസ്തകത്തിന്‍റെ ഖത്തർ പ്രകാശനവും പരിപാടിയിൽ നടക്കും.
മവാസിം ബിസിനസ് ഗ്രൂപ്പിന്‍റെ പതിനഞ്ചാം വാര്‍ഷികം
ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന മവാസിം ബിസിനസ് ഗ്രൂപ്പിന്‍റെ പതിനഞ്ചാം വാര്‍ഷികവും ഇതിനോടൊപ്പം നടക്കും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അവാർഡ് ദാനവും 26 ന് ക്രൗൺപ്ലാസ ഹോട്ടലിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വാർഷികാഘോഷപരിപാടിയിൽ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നേതാക്കള്‍, വ്യവസായ വാണിജ്യ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.