/sathyam/media/media_files/2025/02/15/7ROBLJkTm0k3DlgmXREq.jpg)
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരമാണ് അമീർ ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരി 17നാണ് അമീർ എത്തുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിൽ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ പ്രമുഖർ ഉൾപ്പെടെ ഉന്നത സംഘം അമീറിനെ ഇന്ത്യൻ യാത്രയിൽ അനുഗമിക്കും.
ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തമാക്കുന്നതിലും വ്യപാര, നിക്ഷേപ മേഖലയിലെ ബന്ധം ദൃഢമാക്കുന്നതിലും അമീറിന്റെ ഇന്ത്യാ സന്ദർശനം പ്രധാനമായി മാറും.
അമീറായി ചുമതലയേറ്റ ശേഷം 2015 മാർച്ചിലായിരുന്നു ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദ്യ ഇന്ത്യാ സന്ദർശനം.
എട്ടര ലക്ഷത്തോളം വരുന്ന ഖത്തറിലെ ഇന്ത്യൻ പ്രവാസികളും ഏറെ അഭിമാനത്തോടെയാണ് രാഷ്ട്രനേതാവിനെ ഇന്ത്യാ സന്ദർശനത്തെ വിലയിരുത്തുന്നത്.